Today: 16 Apr 2025 GMT   Tell Your Friend
Advertisements
വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ വധശിക്ഷ: നിയമസഹായം ഉറപ്പാക്കാന്‍ നിവേദനം
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് കാര്യക്ഷമമായ നിയമസഹായം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം നല്‍കി. വിദേശരാജ്യത്ത് മൂന്ന് ഇന്ത്യക്കാര്‍ വധശിക്ഷക്ക് വിധേയരായ പശ്ചാത്തലത്തിലാണ് ഈ ആവശ്യമുന്നയിച്ചുകൊണ്ട് നിവേദനം സമര്‍പ്പിച്ചത്. അര്‍ഹരായ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും സൗജന്യ നിയമ സഹായം ഉറപ്പുവരുത്താന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റീസ് ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ഈ ആനുകൂല്യം വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കും ഉറപ്പുവരുത്തണമെന്നുമാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

അടുത്തിടെ വിദേശ രാജ്യത്ത് ഇന്ത്യക്കാര്‍ വധശിക്ഷക്ക് വിധേയരായി ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് ഈ വിവരം ഡല്‍ഹി ഹൈക്കോടതി മുഖേന കുടുംബമറിയുന്നത് തന്നെ. കാര്യക്ഷമമായ നിയമസഹായം വിദേശ ഇന്ത്യക്കാര്‍ക്ക് കിട്ടുന്നില്ല എന്നുള്ളതിന് ഉത്തമഉദാഹരണമാണ് ഈ സംഭവം എന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ളോബല്‍ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ പൗരന്മാരെ സഹായിക്കാനായി കൊണ്ടുവന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് ഫണ്ടും കാര്യക്ഷമമായി വിനിയോഗിക്കുന്നില്ല എന്ന് നിവേദനത്തില്‍ പറയുന്നു. ഈ വിഷയത്തില്‍ അടിയന്തരമായ നടപടി പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ ഗ്ളോബല്‍ വക്താവ് സുധീര്‍ തിരുനിലത്ത് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
- dated 11 Mar 2025


Comments:
Keywords: Gulf - Otta Nottathil - indians_death_sentence_legal_aid Gulf - Otta Nottathil - indians_death_sentence_legal_aid,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
hamdan_uae_hospital
ദുബായ് കിരീടാവകാശിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ സ്മരണയ്ക്ക് പ്രവാസി തൊഴിലാളികള്‍ക്കായി ആശുപത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
gaza_ceasefire_uae_israel_talks
ഗാസ വെടിനിര്‍ത്തല്‍: യുഎഇയും ഇസ്രയേലും ചര്‍ച്ച നടത്തി
തുടര്‍ന്നു വായിക്കുക
rajesh_kumar_0man_pravasi_legal_cell
രാജേഷ് കുമാര്‍ പ്രവാസി ലീഗല്‍ സെല്‍ ഒമാന്‍ ചാപ്റ്റര്‍ കോഓര്‍ഡിനേറ്റര്‍
തുടര്‍ന്നു വായിക്കുക
comet_uae_photo
വാല്‍നക്ഷത്രത്തിന്റെ ചിത്രം പകര്‍ത്തി യുഎഇ
തുടര്‍ന്നു വായിക്കുക
uae_death_sentence_murder_jew_priest
ജൂത പുരോഹിതനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ
തുടര്‍ന്നു വായിക്കുക
influential_indian_uae
ദുബായില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ മലയാളിയും
തുടര്‍ന്നു വായിക്കുക
nursez_vacancy_norka_recruitment_kochi
സൗദിയിലേക്ക് നോര്‍ക്ക വഴി നഴ്സിങ് റിക്രൂട്ട്മെന്റ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us